തൊടുപുഴ: കേരള എൻ.ജി.ഒ. യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഇന്ന് പതാക ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഏരിയാ പ്രസിഡന്റുമാർ പതാക ഉയർത്തും. 22 മുതൽ 24 വരെ കോഴിക്കോടാണ് 61-ാം സംസ്ഥാന സമ്മേളനം ചേരുന്നത്. വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ഏറ്റെടുത്ത പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തയാക്കിയാണ് സമ്മേളനത്തിലേക്ക് കടക്കുന്നത്. 22ന് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും 23ന് രാവിലെ പ്രതിനിധി സമ്മേളനം പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ പ്രബീർ പുകായ സ്തയും ഉദ്ഘാടനം ചെയ്യും. തൊടുപുഴ സിവിൽ സ്റ്റേഷനിൽ അൻസൽ അബ്ദുൾ സലാം പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം. ഹാജറ പ്രസംഗിക്കും. തൊടുപുഴ വിദ്യാഭ്യാസ കോംപ്ലക്സിൽ സി.എം. ശരത് പതാക ഉയർത്തും. ജില്ലാ സെക്രട്ടറി കെ.കെ. പ്രസുഭകുമാർ പ്രസംഗിക്കും. കട്ടപ്പനയിൽ കെ.പി. സന്ധ്യ പതാക ഉയർത്തും. സംസ്ഥാന കമ്മിറ്റിയംഗം എസ്. സുനിൽ കുമാർ പ്രസംഗിക്കും. ഇടുക്കിയിൽ പി.എസ്. അജിത പതാക ഉയർത്തും. ജില്ലാ പ്രസിഡന്റ് നീനാ ഭാസ്‌കരൻ പ്രസംഗിക്കും. മറ്റ് കേന്ദ്രങ്ങളിൽ പി.എ. ജയകുമാർ, ജി. ഷിബു,​ ടി.ജി. രാജീവ്, കെ.എസ്. ജാഫർഖാൻ, പി. മാടസ്വാമി എന്നിവർ പ്രസംഗിക്കും. പതാകദിനാചരണ പരിപാടിയിൽ എല്ലാ ജീവനക്കാരും അണിനിരക്കണമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. പ്രസുഭകുമാർ അഭ്യർത്ഥിച്ചു.