jose
ക്ഷീര സംഘത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് കടത്തലക്കന്നേൽ നിർവഹിക്കുന്നു

മുട്ടം: മിൽമയുടെ കീഴിലുള്ള ക്ഷീരോത്പാദക സംഘം മുട്ടം ടൗണിൽ സപ്ലെക്കോയ്ക്ക് സമീപം പ്രവർത്തനം ആരംഭിച്ചു. സംഘം പ്രസിഡന്റ് ടോംസൺ കിഴക്കേക്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് കടത്തലക്കന്നേൽ ഉദ്ഘാടനം നിർവഹിച്ചു. ജോണി ചന്ദ്രൻകന്നേൽ സ്വാഗതം ആശംസിച്ചു. ഗുണമേന്മ പരിശോധനയും യൂണിറ്റിന്റെ ഉത്ഘാടനവും പഞ്ചായത്ത് അംഗം ഷൈജ ജോമോനും പാൽ വിപണനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് അംഗം റെജി ഗോപിയും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്ലോറി പൗലോസ്, പഞ്ചായത്ത് അംഗങ്ങളായ കുട്ടിയമ്മ മൈക്കിൾ, ടെസി സതീഷ്, ക്ഷീരവികസന ഓഫീസർ ജാസ്മിൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വിജു ശങ്കർ, സംഘം സെക്രട്ടറി ജോയി കൊച്ചുപറമ്പിൽ എന്നിവർ സംസാരിച്ചു. മിൽമ ഓഫീസർ അൻസു അഗസ്റ്റിൻ, ഡയറി ഫാം ഇൻസ്‌പെക്ടർ ആഗിമോൾ, ആപ്‌കോസ് സെക്രട്ടറി സബിത എന്നിവർ നേതൃത്വം നൽകി. എല്ലാ ദിവസവും രാവിലെ ആറ് മുതൽ എട്ട് വരെയും ഉച്ചയ്ക്ക് ശേഷം 3.30 മുതൽ 4.30 വരെയും എന്നിങ്ങനെയാണ് പ്രവർത്തന സമയം ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 8111955124, 9847413076 എന്ന ഫോൺ നമ്പരുകളിൽ വിളിക്കുക.