കാളിയാർ: എസ്.എൻ.ഡി.പി യോഗം കാളിയാർ ടൗൺ ശാഖയിൽ രവിവാരപാഠശാല കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് ടി.എസ്. ലക്ഷ്മണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖാ സെക്രട്ടറി ഗീത രഘുനാഥ് സ്വാഗതം ആശംസിച്ചു. തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ വി.ബി. സുകുമാരൻ പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിട്രേറ്റീവ് കമ്മിറ്റിയംഗം സ്മിത ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് വി.എൻ. വിജയൻ വനിതാ സംഘം പ്രസിഡന്റ് ബിന്ദു ഷാജൻ, സെക്രട്ടറി നയോമി രാജീവ്, കമ്മിറ്റി അംഗങ്ങൾ, ശാഖാ കമ്മിറ്റി അംഗങ്ങൾ, വനിത സംഘം, കുമാരി സംഘം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.