തൊടുപുഴ: കൃഷി വകുപ്പിന്റെ ജില്ലാ കൃഷിത്തോട്ടത്തിൽ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ (ഡബ്ല്യ.സി.ടി) കോടിക്കുളം കൃഷിഭവനിൽ നിന്ന് ഇപ്പോൾ കർഷകർക്ക് ലഭ്യമാണ്. തൈകൾ ആവശ്യമുള്ള കർഷകർ, പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം തന്നാണ്ട് കരമടച്ച രസീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി കൃഷിഭവനിൽ എത്തിച്ചേരണം. 100 രൂപ വിലയുള്ള തൈ ഒന്നിന് 50 രൂപ കൃഷിഭവനിൽ അടച്ചാൽ മതിയാകും.