തൊടുപുഴ: കാലവർഷത്തിൽ സഞ്ചാരികളുടെ സ്വപ്നഭൂമിയായ ഇടുക്കി കൂടുതൽ സുന്ദരമായി. നിറഞ്ഞുകവിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും പ്രകൃതി ഒരുക്കുന്ന ദൃശ്യവിസ്മയങ്ങളും ആസ്വദിക്കാൻ മൺസൂൺ കാലത്ത് നിരവധി സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. ആ പതിവ് ഇത്തവണ കൂടുൽ സജകവമാകുന്നതിനുള്ള സാഹചര്യങ്ങളാണ് നിലവിലുള്ളത്. ഉത്തരന്ത്യേയിലെ ഉഷ്ണതരംഗം കടുത്തതോടെ അവിടെ നിന്ന് നിരവധി സഞ്ചാരികളാണ് മലകയറിയെത്തുന്നത്. ജൂൺ മുതൽ നവംബർ വരെയുള്ള മൺസൂൺ കാലവും ഇപ്പോൾ ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് ആഘോഷമാണ്. സഞ്ചാരികൾക്ക് നയനമനോഹര കാഴ്ചയൊരുക്കി ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളെല്ലാം സജീവമായി. കിലോമീറ്ററുകളോളം ദൂരെ നിന്ന് പാറക്കെട്ടുകളിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടം ഏറെ കുളിർമ പകരുന്ന ഒരു കാഴ്ച തന്നെയാണ്. അതിനാൽ, വെള്ളച്ചാട്ടങ്ങളുടെയടക്കം സൗന്ദര്യവും കുളിർമയും ആസ്വദിച്ചും ചിത്രങ്ങൾ പകർത്തിയും സമൂഹ മാദ്ധ്യമങ്ങൾ വഴി പങ്കുവെയ്ക്കുന്നവരും ഏറെയാണ്ചീയപ്പാറ ഉൾപ്പടെയുള്ള വെള്ളച്ചാട്ടങ്ങൾ കാണാൻ എത്തുന്നവരുടെ വാഹനങ്ങളുടെ നീ നിരതന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. മഴയുടെ ഇടവേളകളിലെത്തുന്ന വെയിലും ഏറെ പ്രിയപ്പെട്ടതെന്ന് സഞ്ചാരികളും പറയുന്നു. അവധി ദിനങ്ങളിലാണ് സഞ്ചാരികളുടെ നീണ്ട നിര. ഈ ദിവസങ്ങളിൽ ഹോം സ്റ്റേകളും റിസോർട്ടുകളും സഞ്ചാരികളാൽ നിറയും. പരിസ്ഥിതി സൗഹാർദ്ദത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കണമെന്ന കർശന നിർദ്ദേശവും ഡി.ടി.പി.സി നൽകുന്നു. മഴകനക്കുന്ന സാഹചര്യങ്ങളിൽ ഹൈറേഞ്ചിലേക്കുള്ള രാത്രികാലയാത്രയ്ക്ക് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്താറുണ്ട്.
ആയുർവേദത്തിനും നല്ല കാലം
മൺസൂൺ ആയുർവേദത്തിനും മികച്ച കാലമാണ്. കർക്കടമാസത്തോടനുബന്ധിച്ച് സുഖചികിത്സയ്ക്കായി ജില്ലയിലെ ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിൽ എത്തുന്നവരും അനവധിയാണ്.
ജാഗ്രത കൈവിടരുത്
വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുമ്പോൾ സഞ്ചാരികൾ കൂടുതൽ ജാഗ്രത പുലർത്തണം. മഴസമയത്ത് വെള്ളച്ചാട്ടത്തിന് സമീപത്തെ പാറകളിൽ വഴുക്കൽ ഉണ്ടാകും. ഇത് അപകട സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. നീന്തൽ വശമില്ലാത്തവരടക്കം ഇത്തരം സ്ഥലങ്ങളിൽ പോകുന്നതും അപകടത്തിന്റെ തോത് കൂട്ടും. സ്ത്രീകളും കുട്ടികളുമടക്കം നിരവധി സഞ്ചാരികൾ എത്തുന്ന ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്നത് പ്രതിസന്ധിയാണ്. കൃത്യമായ സുരക്ഷയും അടിസ്ഥാന സംവിധാനങ്ങളുമുൾപ്പെടെ ഏർപ്പെടുത്തി ടൂറിസം രംഗം കൂടുതൽ ശക്തിപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.