
ഇടുക്കി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള കാർഷിക സർവകലാശാല അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ എക്സ്പീരിയൻഷ്യൽ ലേണിങ് പ്രോഗ്രാമിന്റെ ഭാഗമായി വീഡിയോ ചിത്രീകരണം മത്സരം സംഘടിപ്പിക്കുന്നു. ഭൂമിയുടെ അവകാശികൾ എന്ന വിഷയത്തിൽ ഹയർസെക്കൻഡറി കോളേജ് വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളാണ് മത്സരത്തിനായി പരിഗണിക്കുക. വീഡിയോയുടെ സർഗാത്മകത സാങ്കേതിക നിലവാരം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. എൻട്രികൾ 20ന് മുമ്പായി archivesofelp2020@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്.ആകർഷകമായ സമ്മനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത് .