forest
നേര്യമംഗലം വനമേഖല

അടിമാലി: നേര്യമംഗലം വനമേഖലയിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് നീക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. പല മരങ്ങളും ഉണങ്ങിയതും ബലക്ഷയം വന്നതുമൊക്കെയാണ്. അപകടാവസ്ഥ ഉയർത്തുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ആവശ്യം ഏറെ നാളുകളായി ഉയരുന്നതാണ്. വെള്ളിയാഴ്ച്ച കെ എസ് ആർ ടി സി ബസിന് മുകളിലേക്ക് ഉണങ്ങിയ മരശിഖരം ഒടിഞ്ഞ് വീണിരുന്നു.കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയാത്രക്കാർ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഒരാഴ്ച്ചക്കിടെ മൂന്ന് തവണയാണ് ദേശിയപാതയിലേക്ക് മരം നിലംപതിച്ചത്. മഴക്കാലത്ത് ജീവനും കൈയ്യിൽ പിടിച്ചു കൊണ്ടുള്ള അവസ്ഥയിലാണ് വാഹനയാത്രികർ നേര്യമംഗലം വനത്തിലൂടെ കടന്നു പോകുന്നത്.