ഇടുക്കി : പൈനാവ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവം ഇന്ന് രാവിലെ 10 ന് ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിക്കും.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ, ഉന്നതി ക്ലബ് ഉദ്ഘാടനം, സ്‌കൂൾ ഉദ്യാനത്തിന് പേരിടൽ, പഠനോപകരണ വിതരണം എന്നിവ നടക്കും. ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ്.നായർ , കോവിൽമല രാജാവ് രാമൻ രാജമന്നാൻ, ത്രിതല ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.