ഇടുക്കി: കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് ച നടക്കും. 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലാകെ നടക്കുന്നത്. ഇടുക്കിയിൽ കമ്യൂണിറ്റി സ്റ്റഡിസെന്റർ സി എസ് സി മനക്കുടി, ഗവ. എച്ച് എസ് മന്നാംകണ്ടം, ഡോ. എ പി ജെ അബ്ദുൾ കലാം ഗവ: എച്ച് എസ് എസ് തൊടുപുഴ, മൂന്നാർ എഞ്ചിനിയറിംഗ് കോളേജ്, മാമലക്കണ്ടം ഗവ എച്ച് എസ് എന്നിവിടങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.