vellala
താലൂക്ക് യൂണിയൻ പ്രസിഡന്റ് എസ്.എ. ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ:കേരള വെള്ളാള മഹാസഭ കോലാനി ഉപസഭ വാർഷിക പൊതു യോഗവും കുടുംബ സംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് എസ്.എ. ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഉപസഭ പ്രസിഡന്റ് ബിപിൻരാജ് അദ്ധ്യക്ഷത വഹിച്ചു.ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് അനുമോദനവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം താലൂക്ക് യൂണിയൻ സെക്രട്ടറി വി.എസ്. ഗോപാലകൃഷ്ണപിള്ളയും, ട്രഷറർ മുരളീധരൻ പിള്ളയും ചേർന്ന് നിർവഹിച്ചു. കോലാനി ഗവ. എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും പഠനോപകരണ കിറ്റ് വിതരണം ചെയ്തു.രക്ഷാധികരി സന്തോഷ് കണ്ണങ്കര, സെക്രട്ടറി ഹരിശാന്ത്, ട്രഷറർ സുധീഷ്, സിന്ധു അനിൽ, സുദർശൻ കൊണ്ടാട്ട് എന്നിവർ സംസാരിച്ചു.