പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും അവസരം.
ഇടുക്കി: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയുടെ പുതുക്കൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വാർഡുകളിലേയും കരട് വോട്ടർ പട്ടിക ബന്ധപ്പെട്ട ഓഫീസുകളിലും sec.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
. വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഫോം നം.4, തിരുത്തലുകൾക്കായി ഫോം. നം 6 ലും, ഒരു പഞ്ചായത്തിലെ ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കോ പോളിംഗ് സ്റ്റേഷൻ മാറ്റുന്നതിനോ ഫോം. നം 7 ലും , കരട് വോട്ടർപട്ടികയിൻമേലുള്ള ആക്ഷേപങ്ങൾ ഫോം. നം 5 ലും അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷകൾ sec.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാരായ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് നേരിട്ടും സമർപ്പിക്കാവുന്നതാണ്.അപേക്ഷകൾ 21 വരെ സ്വീകരിക്കും.
നാലിടത്ത്
ഉപതിരഞ്ഞെടുപ്പ്
തൊടുപുഴ മുനിസിപ്പാലിറ്റിയിലെ പെട്ടനാട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ തോപ്രാംകുടി, അറക്കുളം ഗ്രാമപഞ്ചായത്തിലെ ജലന്ധർ, ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ പാറത്തോട് എന്നീ വാർഡുകളിലെ നിലവിലുള്ള ഒഴിവുകൾ ഉപതിരഞ്ഞെടുപ്പിലൂടെ നികത്തുന്നതിന് ജൂലായ് 1 ന് അന്തിമമായി പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടികയാണ് ഉപയോഗിക്കുക.പൊതുജനങ്ങൾ കരട് വോട്ടർ പട്ടിക പരിശോധിച്ച് വ്യക്തിഗത വിവരങ്ങൾ കൃത്യമായി ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അഭ്യർത്ഥിച്ചു.