കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ യൂത്ത് മൂവ്‌മെന്റ്,​ ചക്കുപള്ളം ശാഖ,​ കാർക്കിനോസ് ഹെൽത്ത് കെയർ കേരള വൊസാർഡ് കട്ടപ്പന തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ 15ന് ചക്കുപള്ളം എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ സൗജന്യ കാൻസർ സാദ്ധ്യത നിർണയ ക്യാമ്പ് നടത്തും. ശാഖാ പ്രസിഡന്റ് കെ.ജി. ഷാജി, സെക്രട്ടറി സജി പി.എൻ,​ യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ, സെക്രട്ടറി വിഷ്ണു കാവനാൽ എന്നിവർ നേതൃത്വം നൽകും. കാർഷിക മേഖലയിൽ സാധാരണക്കാരിൽ പോലും കണ്ടുവരാറുള്ള അർബുദരോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനും വേണ്ട ചികിത്സകൾ നൽകുന്നതിനും ഈ ക്യാമ്പ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അറിയിച്ചു.രജിസ്‌ട്രേഷൻ രാവിലെ 9.30ന് ആരംഭിക്കും. 10ന് മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് വരെയാണ് പരിശോധനാ സമയം. വിദഗ്ദ്ധരായ ഡോക്ടറുടെ സേവനം,​ ബോധവത്കരണ ക്ലാസ്,​ തുടർന്നു വേണ്ട മാർഗനിർദേശങ്ങൾ എന്നിവയും ക്യാമ്പിൽ ഉണ്ടാവും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെടുക. ഫോൺ: 9656914796, 9745078042, 9497372373.