കുമളി: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ കുമളി റോസാപ്പൂക്കണ്ടം സ്വദേശി അനന്തുവിനെ ( 20 ) കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെൺകുട്ടി മുത്തശിയുടെ സംരക്ഷണയിലായിരുന്നു. കുമളിയിൽ വിവിധ സ്ഥലങ്ങളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇന്ന് പീരമേട് കോടതിയിൽ ഹാജരാക്കും.