carrierguidence
ജില്ല പട്ടിക വർഗ്ഗ വികസന ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന :എം.ബി.ബി.എസ് പരിക്ഷയിൽ ഉന്നത വിജയം നേടിയ കണ്ണംപടി സ്വദേശി ശരണ്യ മോഹനെ ആദരിക്കലും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ വിജയിച്ച പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.ജില്ല പട്ടിക വർഗ്ഗ വികസന ഓഫീസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .പി ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു.മുൻ പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. കെ. സോമൻ വിദ്യാർത്ഥികൾക്കായുള്ള ക്ലാസുകൾ നയിച്ചു.ഐ .റ്റി .ഡി .പി ഇടുക്കി പ്രോജക്ട് ഓഫീസർ ജി. അനിൽകുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഒ. ജി റോയി, ധന്യമോൾ കെ.ബി തുടങ്ങിയവർ സംസാരിച്ചു.