school

അടിമാലി :എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പി.ടി.എ യോഗവും മികവ് പുലർത്തിയ കുട്ടികൾക്ക് അനുമോദനയോഗവും സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് സുരേഷ് കെ .എം നിർവഹിച്ചു.
പുതിയ അക്കാഡമിക് വർഷത്തെ സ്‌കൂളിന്റെ പ്രവർത്തന പദ്ധതികൾ ചർച്ച ചെയ്യുന്നതിനോടൊപ്പം ഒന്നാം വർഷത്തിൽ പാഠ്യ പഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ചടങ്ങിൽ അനുമോദിച്ചു.എൻ എസ് എസ് യൂണിറ്റ് പാലിയേറ്റീവ് രോഗികളെ സഹായിക്കുന്നതിനായി 'സ്‌നേഹ സമ്പാദ്യം ' എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മവും ചടങ്ങിൽ നിർവഹിച്ചു. വോക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എം എസ് അജി , സ്റ്റാഫ് സെക്രട്ടറി രാജേഷ് കെ, അദ്ധ്യാപകരായ സന്തോഷ് പ്രഭ എം, നിധിൻ മോഹൻ എന്നിവർ സംസാരിച്ചു.