കട്ടപ്പന: നിർധന കുടുംബങ്ങളിലെ വിദ്യാർഥിനികളുടെ തുടർപഠനത്തിനായി സിപി എം കട്ടപ്പന ഏരിയ കമ്മിറ്റി രൂപീകരിച്ച വിദ്യാഭ്യാസ സഹായനിധിയുടെ ഭാഗമായുള്ള സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് 14ന് നടക്കും. വൈകിട്ട് നാലിന് ഇഎംഎസ് ഓഡിറ്റോറിയത്തിലാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി കട്ടപ്പന കേജീസ് ജ്വല്ലറി സ്‌പോൺസർ ചെയ്യുന്ന ഒരുപവൻ സ്വർണ നാണയവും രണ്ടാം സമ്മാനം ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക് നൽകുന്ന 41 ഇഞ്ച് എൽ.ഇഡി ടിവിയും മൂന്നാം സമ്മാനം പൊന്നൂസ് ട്രേഡിങ് കമ്പനി സ്‌പോൺസർ ചെയ്യുന്ന ഫോം ബെഡ്ഡുമാണ്. കൂടാതെ വിവിധ സ്ഥാപനങ്ങൾ നൽകുന്ന 10 പ്രോത്സാഹന സമ്മാനങ്ങളും.നൽകും.