 
കട്ടപ്പന :ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻഡായി സി .പി . എം ലെ രജനി സജി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായിരുന്ന
മുന്നണി ധാരണപ്രകാരം കേരള കോൺഗ്രസ് (എം)ലെ സിനി മാത്യു രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
മുൻപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും രജനി സജി പ്രവർത്തിച്ചിട്ടുണ്ട്.കട്ടപ്പന കൃഷി വകുപ്പ് അസി.ഡയറക്ടർ അനൂജ ജോർജ് തിരഞ്ഞെടുപ്പിൽ വരണാധികാരിയായിരുന്നു. 5 അംഗങ്ങളുള്ള യു ഡി എഫ്,തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു.