കട്ടപ്പന:വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രവർത്തക കൺവൻഷൻ വ്യാഴാഴ്ച രാവിലെ 11 ന് കട്ടപ്പന ഗ്രീൻവാലി ലയൺസ് ക്ളബ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിൽ സംഘടനയുടെ നേതൃനിരയിൽ ഉൾപ്പെടുന്ന 250 പേർ പങ്കെടുക്കുന്ന കൺവെൻഷൻ . സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്യും. ജില്ലാ സമ്മേളനം അംഗീകരിച്ച പതിനായിരം മെമ്പർഷിപ്പ് എന്ന ലക്ഷ്യം ജില്ലയിൽ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. വ്യാപാര മേഖല അഭിമുഖീകരിക്കുന്ന പൊതുവിഷയങ്ങൾക്കൊപ്പം പ്രാദേശികമായി നേരിടുന്ന പ്രതിസന്ധികളും കൺവൻഷനിൽ ചർച്ചചെയ്യും. വ്യാപാരി വ്യവസായി സമിതി അംഗങ്ങളും കുടുംബാംഗങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കൺവെൻഷനിൽ ആദരിക്കും. സംസ്ഥാന നാടക രചന അവാർഡ് ജേതാവ് കെ.ഇ ജോർജിനെ ജില്ലാ കൺവൻഷൻ പ്രത്യേകമായ സ്വീകരണം നൽകി അനുമോദിക്കും.
. ജില്ലാ പ്രസിഡന്റ് റോജിപോൾ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുംജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഭാരവാഹികളായ നൗഷാദ് ആലുമൂട്ടിൽ, മജീഷ് ജേക്കബ്, ഷിനോജ് വിവാസ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.