അടിമാലി: വൈസ്‌മെൻ ഡിസ്ട്രിക്ട് കൺവെൻഷനും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. സോൺ മൂന്നിലുള്ള ഡിസ്ട്രിക്ട് ഏഴിന്റെ വാർഷിക സമ്മേളനമാണ് അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്നത്.അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ റീജിയണൽ ഡയറക്ടർ സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു. പുതിയ ഡിസ്ട്രിക്ട് ഗവർണ്ണർ വർഗീസ് പീറ്ററിന്റെ നേത്യത്വത്തിലുള്ള ടീമിന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നിയുക്ത റീജിയണൽ ഡയറക്ടർ ഡോ.സാജു എം കറുത്തേടം നേതൃത്വം നൽകി. മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ ലൈജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. നിയുക്ത നാഷണൽ പ്രസിഡന്റ് അഡ്വ. ബാബു ജോർജ് മുഖ്യ പ്രഭാഷണം നടത്തി.33 ക്ലബ്ബുകൾ അടങ്ങുന്ന ഡിസ്ട്രിക്ടിന്റെ ഒരു വർഷം നീളുന്ന രണ്ടര കോടിയോളം രൂപയുടെ വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും സമ്മേളനത്തിൽ നടന്നു. മുതിർന്ന നേതാക്കളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാസന്ധ്യയും സ്‌നേഹവിരുന്നും നടന്നു.