bhuvanesh-kumar

പീരുമേട്: സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് നാടിന് അഭിമാനമായി മാറിയിരിക്കയാണ് വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി ഭുവനേശ് കുമാർ. കതിരേശന്റെയും ഭാഗ്യലക്ഷ്മിയുടെയും ഇളയ മകനായ ഭുവനേശ് കുമാർ ഏഴാംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സംസ്ഥാന കബഡി ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് . ഇതിലൂടെ സംസ്ഥാന സ്‌പോട്സ് അക്കാദമിയിൽ പഠനത്തിന് അവസരം ലഭിച്ചു. പ്രാദേശിക ജില്ലാതല കബഡി മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഭുവനേശ് കുമാറിന് കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തതിലൂടെ സംസ്ഥാന സ്‌പോട്സ് അക്കാദമിയിൽ പ്രവേശനം ലഭിച്ചു.പൊന്നാനി സി.എം.എസ് സ്‌കൂളിൽ തുടർപഠനത്തിന് അവസരം ലഭിച്ചു.