kalloorkadu

തൊടുപുഴ: കല്ലൂർക്കാട് ഗ്രാമപഞ്ചായത്തും ഹൊറൈസൺ ഗ്രൂപ്പും സംയുക്തമായി മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സ്‌കൂളുകൾക്കായി പതിനാല് ലാപ്‌ടോപ്പുകളും നൽകി.
ചടങ്ങിൽ ഹൊറൈസൺ ഗ്രൂപ്പ് എം.ഡി എബിൻ എസ് കണ്ണിക്കാട്ട്, കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ ഡെൽസി ലൂക്കാച്ചൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിബി എ.കെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രൊഫ. ജോസ് അഗസ്റ്റിൻ, ഷിവാഗോ തോമസ്എന്നിവർ പങ്കെടുത്തു.