ചെറുതോണി. ജെ.ഡി. എസ് ദേശീയ നേതാവ് കുമാരസ്വാമി നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായതിൽ ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് . മാത്യു ടി തോമസ് അഖിലേന്ത്യാ നേതൃത്വവുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാനപ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു.പിണറായി മന്ത്രിസഭയിൽ ജെ.ഡി.എസ് നേതാവ് കൃഷ്ണൻ കുട്ടി ഇരിക്കുമ്പോൾ തന്നെ പാർട്ടിയുടെ ദേശീയനേതാവ് നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായിരിക്കുന്ന വിചിത്രമാണ്. ബി.ജെ. പിക്കെതിരെ ശക്തമായ പ്രചരണം നടത്തുന്ന ഇടതുമുന്നണിയുടെ നിലപാട് അറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.