
തൊടുപുഴ:ഓൾ കേരള ബിൽഡിംഗ് ഓണേഴ്‌സ് അസ്സോസിയേഷൻ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ മർച്ചന്റ്‌സ് അസ്സോസിയേഷൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി . പ്രസിഡന്റ് ജോസ് വർക്കിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മർച്ചന്റസ് അസ്സോസയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ , വർക്കിംഗ് പ്രസിഡന്റ് സാലി.എസ്. മുഹമ്മദ് ജനറൽ സെകട്ടറി സി.കെ നവാസ് വൈസ് പ്രസിഡന്റുമാരായ ജോസ് തോമസ് കളരിക്കൽ നാസർ സൈര സർഗം ഷെറീഫ് ട്രഷറർ അനിൽ പി.എൻ. കെ എന്നിവർക്കാണ് സ്വീകരണം നൽകിയത്. ബിൽഡിംഗ് ഓണേഴ്‌സ് അസ്സോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് എം.എൻ . ബാബു, ഭാരവാഹികളായ അഡ്വ. ഡമ്മീസ് പുളിമൂട്ടിൽ, ഉത്രം സന്തോഷ് , വിൻസന്റ് തോമസ് , പുത്തിരി രാജു ,പാടത്തിൽ കല്ലേൽ തൊമ്മച്ചൻ, ഡാനി എബ്രാഹം, ജോസ് കൊട്ടാരം തുടങ്ങിയവർ പ്രസംഗിച്ചു.