തൊടുപുഴ: പി.എസ്.സി മത്സരപരീക്ഷ പരിശീലന സ്ഥാപനമായ പ്രീമിയർ ഇൻസ്റ്റിറ്റിറ്റൂട്ട് വിവിധ പി.എസ്.സി മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടി സൗജന്യ സെമിനാർ നടത്തുന്നു. ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെയാണ് ക്ലാസ്. ഡിഗ്രി, പി.ജി പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 'മത്സര പരീക്ഷകളിലെ ജി.കെ' എന്ന വിഷയം എഴുത്തുകാരൻ കെ.ആർ. സോമരാജൻ നയിക്കും. കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി റിട്ട. പ്രിൻസിപ്പാൾ തോമസ് വെള്ളിയാംതടം, 'പി.എസ്.സി ഇംഗ്ലീഷ് എങ്ങനെ എളുപ്പം പഠിക്കാം' എന്ന വിഷയം ക്ലാസ് നയിക്കും. സൗജന്യ പി.എസ്.സി സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് പ്രീമിയർ ഇൻസ്റ്റിറ്റിയൂട്ടിൽ പേര് രജിസ്റ്റർ ചെയ്യാം.ഫോൺ. 6282242256, 9744302779.