
ഇടുക്കി: ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവം ജില്ലാ കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് രമേശ് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു .സ്‌കൂളിൽ പുതുതായി ആരംഭിച്ച ഉന്നതി ക്ലബ്ബിന്റെ ഉദ്ഘാടനവും ഉദ്യാന നാമകരണവും സബ് കളക്ടർ ഡോ. അരുൺ എസ് നായർ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കോവിൽമല രാജാവ് രാമൻ രാജമന്നൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഐ.ടി. ഡി.പി പ്രൊജക്ട് ഓഫീസർ ജി .അനിൽകുമാർ എന്നിവർ പങ്കെടുത്തു.