പീരുമേട് : സർക്കാർ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ അദ്ധ്യാപക ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ വെള്ളിയാഴ്ച രാവിലെ 10.30 ന് ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. അപേക്ഷകർ രാവിലെ 9.30 ന് സർട്ടിഫിക്കറ്റ് പരിശോധനക്കായി ഹാജരാകേണ്ടതാണ്. വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിച്ചവരിൽ അറിയിപ്പ് ലഭിക്കാത്തവർ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ 04862 296297