തൊടുപുഴ : ജില്ലാ ആശുപത്രിയിലെ വിവിധ ആവശ്യങ്ങൾക്കായി മൽസരസ്വഭാവമുള്ള മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു. മാലിന്യ നിർമാർജനത്തിന് ആവശ്യമായ ഗ്രീൻ കമ്പോസ്റ്റബിൾ ബാഗ് റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനുള്ള ദർഘാസ് ഫാറങ്ങൾ 22 ന് ഉച്ചക്ക് 3.30 വരെ ലഭിക്കും. 24 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങൾ സ്വീകരിക്കും.

ആശുപത്രിയിലെ ലബോറട്ടറിയിലേക്ക് ആവശ്യമായ ലാബ് റീ ഏജന്റ്, അനുബന്ധ സാമഗ്രികൾ എന്നിവ റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് ദർഘാസുകൾ നൽകാം. ഫാറങ്ങൾ 22 ന് ഉച്ചക്ക് 3.30 വരെ ലഭിക്കും. ജൂൺ 24 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങൾ സ്വീകരിക്കും.

കാഷ്വാലിറ്റി /ക്യാഷ് /ഓ പി കൗണ്ടറുകളിലേക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ പേപ്പർ റോൾ റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് ദർഘാസ് ഫാറങ്ങൾ 22 ന് ഉച്ചക്ക് 3.30 വരെ ലഭിക്കും. 24 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങൾ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക് 04862 222630.