തൊടുപുഴ: കോടതിയിൽ ഹാജരാകാനെത്തിയ ധീരജ് വധക്കേസിലെ പ്രതികളായ നിഖിൽപൈലിയും ടോണി അബ്രാഹും കൈരളി ന്യൂസ് റിപ്പോർട്ടറെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യ വർഷം നടത്തിയെന്നുമുള്ള ആരോപണം പച്ചക്കള്ളമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ പറഞ്ഞു. വാർത്താ ചാനലുകളിൽ വന്ന ദൃശ്യങ്ങളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും അക്കാര്യം വ്യക്തമാണ്. ധീരജ് വധക്കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചതിൽ സി.പി.എമ്മിനുള്ള നീരസം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പ്രതികളുടെ ജാമ്യം ഏത് വിധേനെയും റദ്ദാക്കണമെന്ന ദുരുദ്ദേശത്തോടെയാണ് പ്രതികൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അവരെ കള്ളകേസിൽ കുടുക്കാൻ ശ്രമിക്കുന്നത്. പ്രതികളെ കള്ളകേസിൽ കുടുക്കിയാൽ അവർക്ക് നിയമപരമായ എല്ലാ സംരക്ഷണവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.