വണ്ടിപ്പെരിയാർ :മൂന്നാം മോദി സർക്കാരിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി യുവമോർച്ച പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൈമുക്ക് ലൂദർ മിഷൻ എൽ.പി. സ്‌കൂളിലെ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സനീഷ് കോമ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ യോഗം ബി.ജെ. പി.ജില്ലാ വൈസ് പ്രസിഡന്റ് സി.സന്തോഷ് കുമാർ പഠനോപകരണം വിതരണം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ വൈ. സെൽവം സ്വാഗതം പറഞ്ഞു. മുൻ ഹെഡ്മാസ്റ്റർ വൈ.സുരേഷ് കുമാർ, എൻ.രാജൻ, സൈമൺ.പി., സുരേഷ്.സി., ഡെന്നീസ് .വൈ ., ഷീൻ.ബി.ജെ., മണികണ്ഠൻ, സി.സുരേഷ് എന്നിവർ സംസാരിച്ചു.