തൊടുപുഴ: സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ആദ്യ വാൽവ് ഇൻ വാൽവ് കീഹോൾ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.ഡോ.. പ്രവീൺ ചാക്കോയുടെ നേതൃത്വത്തിലാണ് 76 വയസ്സുള്ള ഇടുക്കി സ്വദേശിക്ക് ശസ്ത്രക്രിയ നടത്തിയത്.

12 വർഷം മുമ്പ് ബയോപ്രൊസ്‌തെറ്റിക് ടിഷ്യു വാൽവ് വെച്ചുമാറ്റലിന് വിധേയനായ ആൾകഠിനമായ വേദനയോടെ സ്മിത ആശുപത്രിയിൽ എത്തുകയായിരുന്നു. തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള പ്രതിബന്ധീൾ മൂലം . വിദഗ്ദ്ധ സംഘം രണ്ടാമത്തെ ടിഷ്യു വാൽവ് വിജയകരമായി വെച്ചുപിടിപ്പിച്ചു. . ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് ദിവസത്തിനകം രോഗിയെ ഡിസ്ചാർജ് ചെയാൻ സാധിച്ചു. ഡോ. പ്രവീൺ ചാക്കോ (സീനിയർ കൺസൾട്ടന്റ്, കാർഡിയോളജി വിഭാഗം), ഡോ. വി സുരേഷ് കുമാർ (സീനിയർ കൺസൾട്ടന്റ് കാർഡിയോതൊറാസിക് സർജൻ), ഡോ. ആനന്ദ് മാത്യു മാമ്മൻ (സീനിയർ കൺസൾട്ടന്റ്, കാർഡിയാക്) എന്നിവരുടെ നേതൃത്വത്തിലാണ് സങ്കീർണമായ ശാസ്ത്രക്രിയ വിജയം കൈവരിച്ചത്. ജില്ലയിലെ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങൾ രോഗികൾക്ക് ഏറ്റവും മികച്ച ഫലങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഇടുക്കിയിലെ നൂതന ഹൃദ്രോഗ പരിചരണത്തിന് നേതൃത്വം നൽകുന്നതിൽ സ്മിത മെമ്മോറിയൽ ആശുപത്രി അഭിമാനിക്കുന്നുവെന്ന് ന്നും ആശുപത്രി സി. ഇ. ഒ. ഡോ.രാജേഷ് നായർ പറഞ്ഞു.