തൊടുപുഴ: യു.ഡി.എഫ് ഇടുക്കി പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മറ്റി യോഗം തിരഞ്ഞെടുപ്പിലെ പ്രവർത്തനം, വിജയം എന്നിവയെ സംബന്ധിച്ച് വിശദമായ ചർച്ച നടത്തി. യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി കേക്ക് മുറിച്ച് തിരഞ്ഞെടുപ്പിൽ വിജയം നേടിയതിന്റെ ആഹ്ലാദം പ്രകടിപ്പിച്ചു. തൊടുപുഴ സിസിലിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാനും ഇലക്ഷൻ കമ്മിറ്റി ചെയർമാനുമായ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. ഇലക്ഷൻ കമ്മിറ്റി കൺവീനറും യു.ഡി.എഫ് ജില്ലാ കൺവീനറുമായ പ്രൊഫ. എം.ജെ. ജേക്കബ് സ്വാഗതം ആശംസിച്ചു. തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയത്തിലേക്ക് നയിച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നിയോജക മണ്ഡലം കൺവീനർമാരെയും ചെയർമാന്മാരെയും കോഡിനേറ്റർമാരെയും യോഗത്തിൽ അഭിനന്ദിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ് അശോകൻ, അഡ്വ. ജെയസൺ ജോസഫ്, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം, എം.എസ്. മുഹമ്മദ്, സി.എം.പി സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു, കെ.പി.സി.സി സെക്രട്ടറി കെ.എം. സലിം, എം.എൻ. ഗോപി, ഷീല സ്റ്റീഫൻ, അഡ്വ. ജോസഫ് ജോൺ, ഇന്ദു സുധാകരൻ, അഡ്വ. ജോയി തോമസ്, തോമസ് രാജൻ, എം.കെ. പുരുഷോത്തമൻ, സിറിയക് തോമസ്, കെ.എ. കുര്യൻ, ഷിബു തെക്കുംപുറം, അഡ്വ. ജോസി ജേക്കബ്ബ്, എൻ.ഐ. ബെന്നി, എം.ഡി. അർജുനൻ തുടങ്ങിയവർ പ്രസംഗിച്ചു.