hobramachandran

കുടയത്തൂർ: ഏഴാംമൈലിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലിയ്ക്കിടെ മദ്ധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു. കോളപ്ര പൂവത്തിങ്കൽ രാമചന്ദ്രനാണ് (42) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. സ്ഥലമുടമ അന്വേഷിച്ച് എത്തിയപ്പോൾരാമചന്ദ്രൻ വീണ് കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ സമീപ വാസികളുടെ സഹായത്തോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ:സൗമ്യ. മകൻ: നയൻ