കുമളി : എസ്എൻഡിപിയോഗം കുമളി ശാഖയിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ സംഘത്തിന്റെയും യൂത്ത്മൂവ് മെന്റിന്റെയും ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് നടക്കും. എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ യൂണിയൻ യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം ഭാരവാഹികൾ പങ്കെടുക്കുമെന്ന് ശാഖാ പ്രസിഡന്റ് എം.ഡി. പുഷ്‌കരൻ മണ്ണാറത്തറയിൽ അറിയിച്ചു.