
തൊടുപുഴ: മികച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ പ്രവർത്തനത്തിനുള്ള അവാർഡ് മുതലക്കോടം ഹോളി ഫാമിലി ആശുപത്രി നേടി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഏർപ്പെടുത്തിയ അവാർഡാണിത്. സംസ്ഥാനതലത്തിൽ 250 മുതൽ 499 കിടക്കകൾ വരെയുള്ള സ്വകാര്യ ആശുപത്രികളിൽ രണ്ടാം സ്ഥാനമാണ് ഹോളി ഫാമിലി ആശുപത്രിയ്ക്ക് ലഭിച്ചത്. കാര്യക്ഷമമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ സ്തുത്യർഹമായ സേവനം നടത്തിയ സ്ഥാപനങ്ങളെയാണ് അവാർഡിന് പരിഗണിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പരിസ്ഥിതി ദിനാചരണത്തിൽ മന്ത്രി എം.ബി. രാജേഷിൽ നിന്ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ മേഴ്സി കുര്യൻ അവാർഡ് ഏറ്റുവാങ്ങി. മനുഷ്യനൊപ്പം പ്രകൃതിയെയും സംരക്ഷിക്കുകയെന്നതാണ് പ്രഥമ പരിഗണയെന്ന് സി: മേഴ്സി കുര്യൻ പറഞ്ഞു. നഴ്സിംഗ് സൂപ്രണ്ട് സി: മേരി ആലപ്പാട്ട്, എൻജിനീയർ ഷിബു അഗസ്റ്റിൻ, ക്വാളിറ്റി ഓഫീസർ എമിൽ ജോർജ്ജ് കുന്നപ്പിള്ളി, സൂപ്പർവൈസർ അമ്പിളി ദീപക് എന്നിവർ പങ്കെടുത്തു.