ഇടുക്കി: ഐ .എച്ച് .ആർ .ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ 20 വരെ സ്വീകരിക്കും.ബയോമെഡിക്കൽ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എഞ്ചിനീറിങ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സൈബർ ഫോറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി, എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. താല്പര്യമുള്ള എസ് എസ് എൽ സി /ടി എച്ച് എസ് എസ് എൽ സി/ സി ബി എസ് ഇ മറ്റ് തുല്യത പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹരായവർക്ക് polyadmission.org എന്ന പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. 04862 297617, 8547005084, 9446073146 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.