ഇടുക്കി: പീരുമേട്, ഇടുക്കി മുൻസിഫ് കോടതികളിൽ പ്ലീഡർ ടു ഗവൺമെന്റ് വർക്ക് ഒഴിവിലേക്ക് പാനൽ തയ്യാറാക്കുന്നു. ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് 7 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രായം 60 വയസിൽ കവിയരുത്.അപേക്ഷയോടൊപ്പം ജനനതീയതി, എന്റോൾമെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ , ഇ-മെയിൽ , അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തിയ ബയോഡേറ്റ ഉണ്ടാകണം . ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, നിയമ ബിരുദം, എന്റോൾമെന്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ , അപേക്ഷകൻ കൈകാര്യം ചെയ്ത ഗൗരവ സ്വഭാവമുള്ള മൂന്ന് സെഷൻസ് കേസുകളുടെ വിധി പകർപ്പുകൾ എന്നിവ ഉള്ളടക്കം ചെയ്യണം. പാനലിലേക്കുള്ള അപേക്ഷകൾ 20ന് വൈകിട്ട് 3 ന് മുൻപായി ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ,തപാൽ മുഖേനയോ ലഭ്യമാക്കേണ്ടതാണ്.