ഇടുക്കി : ഐ ടി ഡി പിയുടെ പരിധിയിലുള്ള പൈനാവ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ് കൗൺസിലർമാരെ നിയമിക്കുന്നു. വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠന ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസലിംഗ് നൽകുക , കരിയർ ഗൈഡൻസ് നൽകുക എന്നതാണ് ചുമതല. യോഗ്യത എം.എ സൈക്കോളജി / എം. എസ്. ഡബ്ലിയു (സ്റ്റുഡന്റ് കൗൺസിലിങ് പരിശീലനം നേടിയവരാകണം) / എം.എസ്സി സൈക്കോളജി.

പ്രായപരിധി 25നും 45 നും ഇടയിൽ. പ്രതിമാസം 18000 രൂപ ഓണറേറിയവും പരമാവധി യാത്രപ്പടി 2000 രൂപയും ലഭിക്കും. ആകെ 4 ഒഴിവുകൾ ഉണ്ട്.

വാക്ക്ഇൻ ഇന്റർവ്യൂ 26 ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ ഐ.ടി.ഡി. പ്രൊജക്ട് ഓഫീസിൽ നടക്കും. അപേക്ഷ, യോഗ്യത,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ,പകർപ്പുകൾ , മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ , ഫോട്ടോ ഐഡി കാർഡ് എന്നിവ സഹിതം രാവിലെ 10ന് എത്തണം.