upanyasam

മൂന്നാർ : 1924 ലെ മഹാപ്രളയത്തിന്റെ നൂറാം വാർഷിക അനുസ്മരണത്തോടനുബന്ധിച്ച് മൂന്നാർ ഗവ:ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ദേവികുളം ബ്ലോക്കിലെ വിദ്യാർത്ഥികൾക്കായി ഉപന്യാസ മൽസരം നടത്തും. പ്രളയെത്തെ എങ്ങനെ തടയാം എന്നതാണ് വിഷയം. ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിലാണ് മൽസരം. 500 വാക്കിൽ കവിയരുത്. 5 മുതൽ 8 വരെയും 9 മുതൽ 12 വരെയും ക്ലാസുകളിൽ പഠിക്കുന്നവർക്ക് പ്രത്യേകം മൽസരമുണ്ട്.എസ് സജീവ്, ഗ്രീൻലാൻഡ്, ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപം, മൂന്നാർ 685612 എന്ന വിലാസത്തിൽ 30നകം രചനകൾ ലഭിക്കണം. കവറിന് പുറത്ത് ഉപന്യാസ മൽസരം എന്നെഴുതണം.