പീരുമേട്: ഏലപ്പാറ ടൗണിൽ ബസ്റ്റാന്റിന്റെ സമീപത്തെ ഓട്ടോ റിക്ഷാ സ്റ്റാന്റിന് പിറക് വശത്താണ് ആളുകൾ കൂടുതലായി മൂത്ര വിസർജനം നടത്താൻ തിരഞ്ഞെടുക്കുന്നു. ഇതിന് സമീപം തന്നെ പൊതു ശുചിമുറിയുണ്ടെങ്കിലും ആളുകൾ ഇത് ഉപയോഗിക്കാതെ എല്ലാ ദിവസവും നിരവധി പേർ പരസ്യ സ്ഥലത്ത് മൂത്ര വിസർജനം നടത്തുന്നതോടെ വലിയ ദുർഗന്ധമാണ് ബസ്സ് സറ്റാന്റിലും പരിസരത്തും അനുഭവപ്പെടുന്നത്. ഇതോടൊപ്പം ഇവയെല്ലാം കെട്ടിക്കിടന്ന് കൊതുകൾ മുട്ടയിട്ട് പെരുകുന്നതിനും ഇടയാകുന്നു. മ സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നടക്കുന്നതും ഇതു വഴിയാണ്. പകർച്ചവ്യാധികൾ പിടിപെടാനുള്ള സാഹചര്യവും നിലനിൽക്കുന്നു. അധികൃതർ പൊതുയിടത്തിൽ മൂത്രവിസർജനം നടത്തുന്ന വർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായി.