അടിമാലി : പട്ടിക വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ അശാസ്ത്രീയമായി വരുത്തിയട്ടുള്ള നിയമങ്ങൾ പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് കെ.പി എം എസ് ദേവികുളം യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൻ ജൂൺ 26 ന് ദേവികുളം താലൂക്കാഫിസലേക്ക് മാർച്ചും ധർണ്ണയും നടത്തും. യൂണിയൻ കമ്മറ്റി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ രാജൻ ഉൽദ്ഘാടനം ചെയ്തു. പി.സി. ബാബു ആദ്ധ്യക്ഷത വഹിച്ചു. ബിജു ബ്ലാങ്കര ,സി എസ് അരുൺ. കെ.എം മഹേഷ്. എൻ .കെ ദലേഖ് 'കെ.സി ഭാസ്‌കരൻ കെ.കെ രവി അഖിൽ മോനായി,മിനി ആനന്ദൻ എന്നിവർ പ്രസംഗിച്ചു