hob-perumal

പീരുമേട്: അരണക്കൽ എസ്റ്റേറ്റിൽ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിയ്ക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വണ്ടിപ്പെരിയാർ കുരിശുമല പുതുവൽ പെരുമാൾ (54) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 ന് അരണക്കലിൽ സ്വകാര്യതോട്ടത്തിൽ ഏലത്തിന് കുഴിയെടുക്കുമ്പോഴാണ് സംഭവം. രാവിലെ എട്ടിന് ജോലി ആരംഭിച്ചിരുന്നു. ഇതിനിടയിൽ തോട്ടം ഉടമയായ മാരിയപ്പനുമായി മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് തോട്ടത്തിലെത്തിയ ഉടമ പെരുമാളിനെ വിളിച്ചു. വിളി കേൾക്കാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് വീണു കിടക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആരണക്കൽ എ.വി.ടി ഗ്രൂപ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: വസന്ത, മക്കൾ : ദേവി, സരിത,