newman

തൊടുപുഴ : എൻ സി സി 18(k) ബെറ്റാലിയൻ നേതൃത്വം നൽകുന്ന കംപെയ്ന്റ് ആനുവൽ ട്രയിനിങ് ക്യാമ്പ് ന്യൂമാൻ കോളേജിൽ നടത്തി. 18 കേരള ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ കേണൽ പ്രശാന്ത് നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ലെഫ്‌കേണൽ അനിരുദ്ധ് സിംഗ്,ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്,കോളേജ് എൻ സി സി ഓഫീസർ ക്യാപ്ടൻ പ്രജീഷ് സി മാത്യു, കോളേജ് ബർസാർ ഫാ.എബ്രഹാം നിരവത്തിനാൽ,സുബേദാർ മേജർ സുഖ്ജിത് സിംഗ്, എന്നിവർ പ്രസംഗിച്ചു.350 ഓളം കേഡറ്റുകൾ പങ്കെടുക്കുന്ന ക്യാമ്പിൽ ഒബ്സ്റ്റക്കിൾ ട്രെയിനിങ്, ഫയറിങ്, മാപ് റീഡിങ്, ടെന്റ് പിച്ചിങ്,ജെ. ഡി.എഫ്. എസ്, ഹെൽത്ത് ആൻഡ് ഹൈജീൻ തുടങ്ങി വിവിധ കർമ്മ പരിപാടികൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.