signal
അടിമാലി കുമിളി ദേശീയപാതയുടെ ഭാഗമായ കാൽവരി മൗണ്ടിനു സമീപം മറിഞ്ഞുവീഴാറായി നിൽക്കുന്ന സൂചന ബോർഡ്.

കട്ടപ്പന :അടിമാലി -കുമളി ദേശീയ പാതയിൽ അപകടങ്ങൾക്ക് അറുതിയില്ല.ഒരു ദശാബ്ദത്തിനിടയിൽ പത്തോളം ആളുകൾക്കാണ് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത്‌.റോഡിന്റെ വീതി കുറവാണ് മിക്കഅപകടങ്ങൾക്കും കാരണമായത്.ടൂറിസം മേഖലകളെ ബന്ധിപ്പിക്കുന്ന ദൈർഘ്യം കുറഞ്ഞ ദേശീയ പാതയാണ് അടിമാലി -കുമളി ദേശിയ പാത.പശ്ചിമ ഘട്ട മലനിരകൾക്കിടയിലൂടെ കടന്ന് പോകുന്ന റോഡ് ഉന്നത നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും അപകടങ്ങൾ ഏറെയാണ്.മതിയായ വീതി ഇല്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണംറോഡിന് ഇരുവശത്തും ഓടകൾ ഇല്ലാത്തതും മറ്റൊരു കാരണമാണ്.കഴിഞ്ഞ ദിവസം കെഎസ് ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടമാണ് ഏറ്റവും ഒടുവിൽ ഉണ്ടായത്‌റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്അപ്പ് ജീപ്പിനെ മറികടക്കുന്നതിനിടയിൽ ബസിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നുറോഡിന്റെ വീതി കുറവായാതാണ് ഈ അപകടത്തിന് കാരണമായത്.
ഡബിൾ കട്ടിങ് മുതൽ വെള്ളയാംകുടി വരെയുള്ള ഭാഗത്താണ് അപകടങ്ങൾ നിരന്തരമുണ്ടായത്.അടുത്തിടെ റോഡ് നവീകരിച്ചുവെങ്കിലും മതിയായ ഐറിഷ് ഓടകൾ എങ്ങും നിർമ്മിച്ചിട്ടില്ല.ഒപ്പം കാൽവരി മൗണ്ട് അടക്കമുള്ള ഇടങ്ങളിൽ വലിയ അപകട ഭീഷണി ഉയർത്തിയാണ് ആകെ നിർമ്മിച്ച ഓടകളുടെ അവസ്ഥയും.കൂടാതെ തിട്ടകളിൽ നിന്നും റോഡിലേക്ക് പതിക്കുന്ന വലിയ പാറകല്ലുകൾ റോഡിനോട് ചേർന്ന് തന്നെ കിടക്കുന്നതും അപകടങ്ങൾക്ക് കാരണമാവുകയാണ്.

=കാലപ്പഴക്കം ചെന്ന മുന്നറിയിപ്പ് ബോർഡുകളാണ്

ഈ പാതയിലെ പ്രധാന വില്ലൻ