തൊടുപുഴ: അഡ്വ. ഡീൻ കുര്യാക്കോസ് ജനങ്ങളെ നേരിൽ കാണാനും നന്ദി അറിയിക്കാനും 15ന് അറക്കുളം, കുടയത്തൂർ, മുട്ടം, കരിംങ്കുന്നം, പുറപ്പുഴ, മണക്കാട്, കുമാരമംഗലം, പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലും പര്യടനം നടത്തുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എ.എം. ഹാരിദ് കൺവീനർ എൻ.ഐ. ബെന്നി എന്നിവർ അറിയിച്ചു. രാവിലെ എട്ടിന് മൂലമറ്റത്ത് നിന്ന് ആരംഭിക്കുന്ന പര്യടന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്യും. 8.30ന് അശോക കവല, ഒമ്പതിന് കാഞ്ഞാർ, 9.30ന് കുടയത്തൂർ, 10ന് മുട്ടം, 10.30ന് തുടങ്ങനാട്, 11ന് പഴയമറ്റം, 11.30ന് കരിങ്കുന്നം, 12ന് പുറപ്പുഴ, 12.30ന് വഴിത്തല, ഒന്നിന് അരിക്കുഴ, രണ്ടിന് ചിറ്റൂർ, 2.30ന് കോലാനി, മൂന്നിന് വെങ്ങല്ലൂർ, 3.30ന് കുമാരമംഗലം, നാലിന് പെരുമ്പിള്ളിച്ചിറ, 4.30ന് മുതലക്കോടം, അഞ്ചിന് പട്ടയംകവല, 5.30ന് ഇടവെട്ടി, ആറിന് തെക്കുംഭാഗം, 6.30ന് മങ്ങാട്ടുകവല സമാപനം.