കുമളി: മുല്ലപ്പെരിയാർ സന്ദർശനത്തിനെത്തിയ ഉന്നതാധികാര സമിതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇന്നലെ രാവിലെ പത്തുമണിയോടെ തേക്കടി ബോട്ട് ലാൻഡിംഗിലാണ് സംഭവം. ഉന്നതാധികാര സമിതി ചെയർമാൻ രാജേഷിന്റ നേതൃത്വത്തിലുള്ള സംഘം അണക്കെട്ടിലേക്ക് പോകാൻ ലാൻഡിംഗിൽ എത്തി ബോട്ടിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയായിരുന്നു പൊലീസിന്റെ ഇടപെടൽ. മേലുദ്യോഗ്യസ്ഥരുടെ നിർദേശ പ്രകാരമാണ് നടപടി എന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തിൽ ഇടുക്കി പ്രസ്ക്ലബ് പ്രതിഷേധിച്ചു.