തൊടുപുഴ:എസ് .എൻ .ഡി .പിയോഗം തൊടുപുഴ യൂണിയന്റെ ശാഖകളിൽ രവിവാരപാഠശാല കുട്ടികൾക്കായിന ഞായറാഴ്ച 10 മണി മുതൽ പരീക്ഷ നടത്തുന്നു. ഗുരുദർശനം, സംഘടന , ആനുകാലിക വിഷയം എന്നിവയെ ആസ്പദമാക്കി സബ്ജൂനിയർ, ജൂനിയർ, സീനിയർ , സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായിരിക്കും പരീക്ഷ നടത്തുന്നത്. ശാഖതലത്തിൽ വിജയികളായ കുട്ടികൾക്ക് യൂണിയൻ തല പരീക്ഷയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുമെന്ന് യൂണിയൻ ചെയർമാൻ ബിജു മാധവൻ, കൺവീനർ പി.ടി ഷിബു , രവിവാര പാഠശാല കൺവീനർ അജിമോൻ സി കെ എന്നിവർ അറിയിച്ചു.