മൈലക്കൊമ്പ്: സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നിന്നും ബി.എഡ്. പഠനം പൂർത്തിയാക്കി പോകുന്നവരുടെ ബിരുദദാന ചടങ്ങ് നടത്തി. കോതമംഗലം രൂപതാ വികാരി ജനറാൾ മോൺ. വിൻസന്റ് നെടുങ്ങാട്ട് ബി.എഡ്. ബിരുദധാരികൾക്കുള്ള സർട്ടിഫിക്കറ്റു കളും, മാനേജർ ഫാ. മാത്യൂസ് മാളിയേക്കൽ എം. ജി. യൂണിവേഴ്സിറ്റിയുടെ ഒന്നാം റാങ്ക് ഉൾപ്പെടെ ഉന്നത വിജയം നേടിയവർക്കുള്ള മെമെന്റോ കളും വിതരണം ചെയ്തു. കോളേജ് മാഗസിന്റെ പ്രകാശനവും നിർവഹിച്ചു. . മോൺ. വിൻസന്റ് നെടുങ്ങാട്ട്, മാനേജർ ഫാ. മാത്യൂസ് മാളിയേക്കൽ, പ്രിൻസിപ്പൽ ഫാ.ഡോ. ജോൺസൺ ഒറോപ്ലാക്കൽ, സ്റ്റാഫ് സെക്രട്ടറി ജോർജ് തോമസ്, എം. എഡ്. വിഭാഗം മേധാവി ഡോ. പുഷ്പമ്മ സി. വടക്കേൽ, ഒന്നാം റാങ്ക് നേടിയ ബീമാ നാസർ എന്നിവർ പ്രസംഗിച്ചു.