നെടുങ്കണ്ടം: ഗവ.പോളിടെക്നിക് കോളേജിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിപ്പാർട്‌മെന്റ് അസോസിയേഷൻ ആഘോഷ പരിപാടി സംഘടിപ്പിച്ചു.
പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലെക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിംഗ്, എന്നീ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം നെടുങ്കണ്ടം ഇ.എം.എസ് കോളേജ് എക്കണോമിക്സ് വിഭാഗം മേധാവി നബിയാ ഹനീഫ് നിവ്വഹിച്ചു . യോഗത്തിൽ പ്രിൻസിപ്പാൾ ജയൻ പി വിജയൻ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗം അദ്ധ്യാപിക മേരി മർഫി, കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിംഗ് വിഭാഗം അദ്ധ്യാപകൻ ഗിരീഷ് കുമാർ എം , ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം അദ്ധ്യാപകൻ അരുൺ തോമസ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം അദ്ധ്യാപകൻ അർജുൻ രാജു, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം അദ്ധ്യാപകൻ ശ്യാം മോഹൻ കെ, എന്നിവർ സംസാരിച്ചു. ആധുനിക തൊഴിൽ സാദ്ധ്യതകൾ സാമ്പത്തിക ശാസ്ത്രം മാറുന്ന കാലഘട്ടത്തിൽ സാമ്പത്തിക സ്വയം പര്യാപ്തത എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധരുടെ ക്ലാസ്സുകളും നടന്നു.