കുമളി:എസ്.എൻ.ഡി.പി. യോഗം പ്രവർത്തകർ യോഗത്തെ പറ്റിയും യോഗത്തിന്റെ ആദ്യ കാലം മുതലുള്ള നേതാക്കളെപ്പറ്റിയും സാമാന്യ വിവരം സമ്പാദിച്ചിരിക്കണമെന്നും അതിനാവശ്യമായ പഠന ക്ലാസ്സുകൾ സംഘടിപ്പിക്കാൻ വനിതാ സംഘം,യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ മന്നോട്ടുവരണമെന്നും പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ പറഞ്ഞു. കുമളി 1240 ാം നമ്പർ ശാഖായോഗത്തിലെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ സംഘം യൂത്ത്മൂവ്‌മെന്റ് ഭരണസമതി അംഗങ്ങൾക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ചടങ്ങിൽ ശാഖായോഗം പ്രസിഡന്റ് എം.ഡി.പുഷ്‌ക്കരൻ മണ്ണാറത്തറയിൽ അദ്ധ്യക്ഷനായിരുന്നു യൂണിയൻ കൗൺസിലർ പി. വി. സന്തോഷ് ,ശാഖാ സെക്രട്ടറി സജിമോൻ തുടങ്ങിയവർ സംസാരിച്ചു. വനിതാ സംഘത്തിന് മീനാക്ഷിയമ്മ ചെമ്പൻകുളം പ്രസിഡന്റായുള്ള ഭരണ സമിതിയും യൂത്ത് മൂവ്‌മെമെന്റിന് കെ.എസ്. പ്രശാന്ത് പ്രസിഡന്റായുള്ള ഭരണ സമിതിയും സത്യപ്രതിജ്ഞ ചെയ്തു.