ഇടുക്കി: റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി ജില്ലയിൽ 13 കോടി രൂപയുടെ മരാമത്ത് പ്രവൃത്തികൾക്ക് ഭരണാനുമതിയായതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിൽ മൂന്നു റോഡുകളുടെ നവീകരണവും ഒരു നടപ്പാലത്തിന്റെ നിർമാണവുമാണുള്ളത്. ഉടുമ്പഞ്ചോല മണ്ഡലത്തിലെ ആശാരിക്കവല തോവാള – മന്നാക്കുടി റോഡിന് അഞ്ചു കോടിയും, പീരുമേട് മണ്ഡലത്തിലെ വട്ടപ്പതാൽ മലൈപ്പുതുവൽ ചീന്തലാർ റോഡിന് രണ്ടു കോടിയും, ദേവികുളം മണ്ഡലത്തിലെ വെള്ളത്തൂവൽ ചെങ്കുളം ഡാം കവല ശല്യാംപാറ തോട്ടാപ്പുര റോഡിന് മൂന്നു കോടിയുമാണ് അനുവദിച്ചത്. കാഞ്ഞാർ പാലത്തിന് സമാന്തരമായി പുതിയ നടപ്പാലം പണിയുന്നതിന് 3.62 കോടി രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്.